Old Jokes Back to Home
Best Joke on Jul 15 2010
ടിന്റുമോന്‍ ഫലിതങ്ങള്‍
Best Joke on Jun 04 2010
ടിന്റുമോന്‍ ഫലിതങ്ങള്‍
Best Joke on Jun 02 2010
ടിന്റുമോന്‍ ഫലിതങ്ങള്‍
Best Joke on May 19 2010
ടിന്റുമോന്‍ ഫലിതങ്ങള്‍
Best Joke on Apr 15 2010
ടിന്റുമോന്‍ ആരാ മോന്‍
"ഹലോ .ഹിന്ദി മാഷ് ന്റെ വീടല്ലേ? അദ്ദേഹം ഉണ്ടോ?"
"ഇല്ല.അദ്ദേഹം ബൈക്കില്‍ നിന്നും വീണു കൈയും കാലും ഒടിഞ്ഞു ആസ്പത്രിയിലാനല്ലോ.ആരാ വിളിക്കുന്നത്?"
ഫോണ്‍ വയ്ക്കുന്ന ശബ്ദം
കുറെ കഴിഞ്ഞു വീണ്ടും "ഹലോ .ഹിന്ദി മാഷ് ന്റെ വീടല്ലേ? അദ്ദേഹം ഉണ്ടോ?"
"ഇല്ല.അദ്ദേഹം ബൈക്കില്‍ നിന്നും വീണു കൈയും കാലും ഒടിഞ്ഞു ആസ്പത്രിയിലാനല്ലോ.ആരാ ?"
ഫോണ വയ്ക്കുന്ന ശബ്ദം
ആറേഴു വട്ടം ഇത് ആവര്‍ത്തിച്ചു.വീട്ടുകാരിയുടെ ക്ഷമ കെട്ടു
"നീ ആരാടാ ചെറുക്കാ.കുറെ നേരമായി വിളിക്കുന്നു.അപ്പോഴെല്ലാം ഞാന്‍ പറയുന്നു.മാഷ് കയ്യും കാലും ഒടിഞ്ഞു ആസ്പത്രിയിലാണെന്ന്.എന്താ നിന്‍റെ ഉദ്ദേശം?"
"ആന്റീ ഇത് ഞാനാ ടിന്റുമോന്‍.ആന്റീടെ അങ്ങേരുണ്ടല്ലോ.എന്നും എന്നെ തല്ലും.അങ്ങേരു കയ്യും കാലും ഒടിഞ്ഞു കിടക്കുവാണെന്ന് എനിക്കറിയാം .എന്നാലും വീണ്ടും വീണ്ടും അത് കേള്‍ക്കുമ്പോള്‍ എന്താ ഒരു സുഖം !അത് കൊണ്ടാ വീണ്ടും വീണ്ടും വിളിക്കുന്നത്.എങ്ങനെ?ഒരുമാസമെങ്കിലും കിടക്കുവോ?"
സണ്‍ഡേ സ്കൂളിലെ മിടുക്കനായ വിദ്യാര്‍ഥി എന്ന നിലയില്‍ ബിഷപ്പ് ഹൌസില്‍ ടിന്റുമോന് ക്ഷണം കിട്ടി .അരമനയിലേക്കു കയറി ചെന്നപ്പോള്‍ എതിരെ വരുന്നു തിരുവനന്തപുരംകാരനായ ഒരു വികാരി അച്ചന്‍.ക്രിസ്തീയ മര്യാദ അനുസരിച്ചു ടിന്റുമോന്‍ "ഈശോ മിശിഹായ്ക്കു സ്തുതി ആയിരിക്കട്ടെ "എന്ന് പറഞ്ഞു .അപ്പോള്‍ ആ അച്ചന്‍ "ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ 'എന്ന് പറയേണ്ടതിനു പകരം 'എപ്പോ സ്തുതി എന്ന് ചോദിച്ചാല്‍ മതി ' എന്ന് പറഞ്ഞു.ടിന്റുമോന് അത് ഇഷ്ടമായില്ല. ടിന്റുമോന്‍ നേരെ തിരുവനന്തപുരത്തുകാരനായ ബിഷോപ്പിനെ കണ്ടു .വികാരി അച്ഛന്റെ മര്യാദ കുറഞ്ഞ പ്രതിവചനത്തെ പറ്റി പരാതി പറഞ്ഞു. ഒരു നടപടി എടുക്കണം എന്ന് വിനയത്തോടെ ആവശ്യപ്പെട്ടു.ഉടന്‍ വന്നു ബിഷോപ്പിന്റെ മറുപടി "എപ്പം എടുത്തെന്ന് ചോദിച്ചാ മതി "
സ്കൂളിലെ സ്പോര്‍ട്സ് മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറായി ടിന്റുമോന്‍ നൂറു മീറ്റര്‍ ഒട്ടത്തിനായി ട്രാക്കില്‍ നില്‍ക്കുന്നു.ആകെ നാല് പേരാണ്."റെഡി വോണ്‍ ടൂ ത്രീ..."വെടി മുഴങ്ങി.മൂന്ന് പേര്‍ ഓട്ടം തുടങ്ങി. ടിന്റുമോന്‍ അനങ്ങാതെ നില്‍പ്പാണ്. "എന്താടാ നീ ഒടതിരുന്നത്?" അതെങ്ങനെയാ .എന്‍റെ നമ്പര്‍ നാലല്ലേ? " ടിന്റുമോന്റെ മറുപടി.
കവിളില്‍ ബാന്‍ടെജും ആയി നില്‍ക്കുന്ന ടിന്റുമോനോട് അത് വഴി വന്ന ഒരു സ്നേഹിതന്‍ :'എന്താ ടിന്റുമോനെ ? എന്ത് പറ്റി ? ആരെങ്കിലും അടി പറ്റിച്ചോ?
ടിന്റുമോന്‍ :എന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് ക്ഷമ ചോദിച്ചതാ ..
സ്നേഹിതന്‍ : ക്ഷമ ചോദിച്ചാല്‍ ആരെങ്കിലും അടിക്കുമോ ? ടിന്റുമോന്‍"അവള് തിരുവനതപുരതുകാരി അല്ലായിരുന്നു.ഞാന്‍ അവളോട് 'എന്റൂടെ (entoode') പൊറുക്കണം എന്നൊന്ന് പറഞ്ഞതേയുള്ളൂ.പറഞ്ഞു തീരും മുന്‍പ് അടിയും കിട്ടി "
ഇഷ്ടപെട്ട പെണ്ണിനോട് ഇഷ്ടമാണെന്ന് കഷ്ടപ്പെട്ട് പറയുമ്പോള്‍ ഇഷ്ടമല്ലെന്നു ആ ദുഷ്ട പറഞ്ഞാല്‍ നഷ്ടപെടുന്നതിന്റെ വേദന കഷ്ടപ്പെട്ട് ഇഷ്ടപെടുന്നവനെ അറിയൂ ...
കവി ടിന്റുമോന്‍
ടീച്ചര്‍ : “ടിന്റുമോനെ .. ഇത്തവണയും നിനക്ക് geography-ക്ക് മൊട്ട പൂജ്യം ആണ് . നീ എന്താപഠിക്കാത്തത് ?”
ടിന്റുമോന്‍ : “അച്ഛന്‍ പറയാറുണ്ട് . ലോകം അനുദിനം മാറികൊണ്ടിരിക്കുകയാണെന്ന്. ലോകം ഒന്ന് സെട്ട്ലെ ആയിക്കോട്ടെ .
എന്നിട്ട് പഠിക്കാം !”
ടീച്ചര്‍ : ലോകം അവസാനിക്കുന്ന ദിവസം ഭയങ്കര ഇടിയും മിന്നലും ഉണ്ടാകും ..
ടിന്റുമോന്‍ : അന്ന് സ്കൂള്‍ ഉച്ചക്ക് വിടുമോ ടീച്ചറെ ?
Best Joke on Mar 26 2010
ഐപിഎല്‍ ചോദ്യപേപ്പര്‍
കേരളത്തിന്റെ ഐപിഎല്‍ ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്നതിന് കേരളാ ഐപിഎല്‍ പ്ളേയേഴ്സ് ട്രേഡ് യൂണിയന്റെ നിര്‍ദേശപ്രകാരം പിഎസ്സി പ്രത്യേക പരീക്ഷയ്ക്കു വേണ്ടി തയ്യാറാക്കിയ ചോദ്യപേപ്പര്‍ എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് ആരാധകര്‍ക്കു വേണ്ടി ഞാന്‍ ചോര്‍ത്തിയെടുത്തിരിക്കുന്നു. ഇനി ഇതിന്റെ ഭവിഷ്യത്തുകള്‍ എന്തൊക്കെയായിരിക്കുമെന്ന് എനിക്കറിയില്ല. എന്തായാലും ഈ ചോദ്യപേപ്പര്‍ വായിച്ച് ഉത്തരങ്ങള്‍ നേരത്തേ മനസ്സിലാക്കി കേരളത്തിന്റെ ഐപിഎല്‍ ടീമില്‍ അംഗത്വം നേടാന്‍ എല്ലാവരോടും ഞാന്‍ ആഹ്വാനം ചെയ്യുന്നു.
കേരളാ ഐപിഎല്‍ ചോദ്യപേപ്പര്‍ (എല്ലാ ഉത്തരങ്ങള്‍ക്കും 5 മാര്‍ക്ക് വീതം)
1. ക്രിക്കറ്റില്‍ ആദ്യത്തെ സിക്സര്‍ അടിച്ച കളിക്കാരന്റെ ഭാര്യയുടെ വീടിരിക്കുന്ന സ്ഥലത്തിന് ഒരു ഇരട്ടപ്പേരുണ്ട്. എന്താണത് ?
2. ക്രിക്കറ്റു കളിക്കുമ്പോള്‍ വെയിലടിച്ചു പൊള്ളാതിരിക്കുന്നതിനു വേണ്ടി കളിക്കാര്‍ ദേഹത്തു തേയ്ക്കുന്ന സ്നോസെം ഏത് രാജ്യത്താണ് ഉണ്ടാക്കുന്നത് ?
3. ടിവിയിലെ ആദ്യത്തെ ക്രിക്കറ്റ് ലൈവ് സംപ്രേഷണത്തിനിടയില്‍ എത്ര ബ്രേക്കുകള്‍ ഉണ്ടായിരുന്നു ?
4. ക്രിക്കറ്റ് കളി നടക്കുമ്പോള്‍ മഴ പെയ്താല്‍ ഗ്രൌണ്ട് മൂടാനുപയോഗിക്കുന്ന ടാര്‍പോളിന്‍ എത്ര അടി നീളവും വീതിയുമുള്ളതാണ് ?
5. ക്രിക്കറ്റ് ബാറ്റ് നിര്‍മിക്കാനുപയോഗിക്കുന്ന മരത്തിന് 1980കളില്‍ വ്യാപകമായി പിടിപെട്ട രോഗം എന്താണ് ?
6. ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുമ്പോള്‍ നിലം നികത്തുന്ന എന്‍ജിന്‍ വണ്ടിയുടെ സ്പെയര്‍ പാര്‍ട്സില്‍ ഇപ്പോള്‍ കിട്ടാനില്ലാത്തത് ഏതാണ് ?
7. ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സാധാരണ വളര്‍ത്തുന്ന പുല്ലിന് നല്ല വളമായി ഉപയോഗിക്കാവുന്നത് എന്താണ് ?
8. 1994ലെ വേള്‍ഡ് കപ്പില്‍ കടുത്ത ജലദോഷവും തുമ്മലും പിടിപെട്ട ന്യൂസീലാന്‍ഡ് താരം ആരാണ് ?
9. ബൌള്‍ ചെയ്യുമ്പോള്‍ കളിക്കാരന്റെ ശരീരത്തിലെ ഏതു ഭാഗത്താണ് ഏറ്റവുമധികം രക്തയോട്ടം ഉണ്ടാകുന്നത് ?
10. ഫീല്‍ഡിങ്ങിലുള്ള കളിക്കാരന്‍ ഒരു ബോള്‍ ക്യാച്ച് ചെയ്യുന്നതിനു 3 സെക്കന്‍ഡ് മുമ്പ് അയാളുടെ നെഞ്ചിടിപ്പ് എത്രയായിരിക്കും ?
11. തേര്‍ഡ് അംപയറുടെ ശാസ്ത്രീയനാമം എന്താണ് ?
12. കളിക്കിടെ ഗ്രൌണ്ടിലേക്കിറങ്ങുന്ന പെണ്ണുങ്ങള്‍ കളി കഴിഞ്ഞ് വീട്ടില്‍ ചെയ്യുമ്പോള്‍ എന്തു സംഭവിക്കും ?
13. കമന്റേറ്റര്‍മാര്‍ക്ക് മൂന്നരയുടെ ചായയോടൊപ്പം സാധാരണ നല്‍കാറുള്ള കടി ഏതാണ് ?
14. ബാറ്റ് കൊണ്ട് ബോളിനെ അടിക്കുമ്പോള്‍ ആ ബോള്‍ സ്പീഡില്‍ തെറിച്ചു പോകുമെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ആരാണ് ?
15. ബിസിസിഐ പ്രസിഡന്റിന് ഐസിഐസിഐയുള്ളത് ഏത് തരം അക്കൌണ്ടാണ് ?
ഇനിയുള്ള ചോദ്യങ്ങള്‍ കളിക്കാരുടെ ന്യൂമറിക്കല്‍ എബിലിറ്റിയും ലോജിക്കല്‍ റീസണിങ് ശേഷിയും പരിശോധിക്കാനുള്ളതാണ്. അതുകൊണ്ട് ബുദ്ധിപൂര്‍വം ആലോചിച്ച് തന്ത്രപൂര്‍വം മാത്രമേ ഉത്തരങ്ങള്‍ എഴുതാവൂ (എല്ലാ ഉത്തരങ്ങള്‍ക്കും 10 മാര്‍ക്ക് വീതം).
16. ഒരു ഡേനൈറ്റ് കളി ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്നു എന്നു കരുതുക. കളി തുടങ്ങുന്നതിനും അവസാനിക്കുന്നതിനുമിടയ്ക്ക് അംപയര്‍ 12 തവണ മൂത്രമൊഴിക്കാന്‍ പോയി. കളി രാത്രി 11 മണിയോടെ അവസാനിച്ചു. അങ്ങനെയാണെങ്കില്‍ അംപയര്‍ ഷുഗറിന് കഴിക്കുന്ന ഗുളിക ഏതായിരിക്കും ?
17. ഒരു ബൌളര്‍ തന്റെ ആദ്യത്തെ 5 ഓവറുകള്‍ക്ക് വഴങ്ങിയ റണ്‍സ് യഥാക്രമം 12, 34, 10, 8, 14 എന്നിങ്ങനെയാണെങ്കില്‍ അയാളുടെ പത്താമത്തെ ഓവറില്‍ നാലാമത്തെ ബോള്‍ ഫോര്‍ ആയിരിക്കുമോ സിക്സ് ആയിരിക്കുമോ ?
18. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ അടിച്ച ഒരു പന്ത് ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഗാലറിയിലെ നാലാമത്തെ നിരവരെ പോയെങ്കില്‍ സച്ചില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ അടിക്കുന്ന ഒരു പന്ത് ദില്ലിയെ ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയത്തിന്റെ എവിടം വരെ പോകും ?
19. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന് 12 വയസ്സുള്ളപ്പോള്‍ പാക്കിസ്ഥാന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന് 16 വയസ്സായിരുന്നു എന്നു കരുതുക. ഇന്ത്യന്‍ ടീം ക്യാപ്റ്റന്റെ മുപ്പതാം പിറന്നാള്‍ അടുത്ത ബുധനാഴ്ചയാങ്കില്‍ ഓസ്ട്രേലിയന്‍ ടീം ക്യാപ്റ്റന്റെ കാറിന്റെ നമ്പര്‍ എത്രയാണ് ?
20. 50 ഓവര്‍ വീതമുള്ള മാച്ചില്‍ കളി തീരുമ്പോള്‍ ബാറ്റിങ് ടീമിലെ 11 പേരും ഔട്ടായെകില്‍ 79 ഓവര്‍ ഉള്ള കളിയില്‍ ടീമില്‍ നിന്നും എത്ര പേര്‍ ഔട്ടായേനെ ?
(ഈ പരീക്ഷയില്‍ എല്ലാ ഉത്തരങ്ങളും ശരിയായി എഴുതുന്നവര്‍ക്ക് യൂണിയന്‍ ഓഫിസില്‍ വച്ച് റിഫ്രഷിങ് കോഴ്സിനു ശേഷം മാത്രമേ ഇന്റര്‍വ്യൂ ഉണ്ടായിരിക്കുകള്ളൂ)
Courtesy: berlytharangal.com
Best Joke on Mar 09 2010
അഴീക്കോടിന്‍റെ തമാശകള്‍...

Best Joke on Jan 28 2010

അമ്മിഞ്ഞപ്പാലിനൊപ്പം പകര്‍ന്നു കിട്ടിയ മലയാളം…!!
അമ്മ എന്നാദ്യം പറഞ്ഞ മലയാളം. അമ്മയെപ്പോലെ ഒരു സാന്ത്വനമാണ് മലയാളം.
നാവിന്‍ തുമ്പിലെ ഉച്ഛാരണഭംഗിയുള്ള മലയാളഭാഷ...
നന്ദി Team മലയാളം ബെസ്റ്റ്
കടപ്പാട് : ജയ്മോന്‍ ചക്കാലയില്‍
Best Joke on Jan 16 2010
Best Joke on Jan 14 2010
Best Joke on Jan 08 2010
Best Joke on Jan 01 2010
ടിന്റു മോന്‍ jokes
ഗള്ഫില് നിന്ന് മാമന്: ഞാന് വരുമ്പോള് നിനക്ക് എന്താ കൊണ്ടുവരണ്ടേ ടിന്റു മോനെ
ടിന്റു മോന് : മൊബൈല് ഫോണ് മതി മാമാ
മാമന് : "nokia" മതിയൊ ടിന്റു മോനെ
ടിന്റു മോന്: നോക്കിയാല് പോര മാമാ വാങ്ങണം
ടീച്ചര് : ആകാശത്ത് പറക്കുകയും ഭൂമിയില് പ്രസവിക്കുകയും ചെയ്യുന്ന ഒരു ജീവിയുടെ പേര് പറയൂ...
ടിന്റുമോന്: എയര് ഹോസ്റ്റെസ്
അപ്പന് : നിന്നെ പള്ളീലച്ചന് ആക്കാമെന്ന് ഞാന് നേര്ച്ച നേര്ന്നടാ.
ടിന്റു മോന്: ചതിച്ചല്ലോ അപ്പാ... എന്റെ മോനെ പള്ളീലച്ചന് ആക്കാമെന്ന് ഞാനും നേര്ന്നിരിക്കുവാ...
പള്ളീലച്ചന് : ദൈവം തമ്പുരാന് മോളീന്ന് വിളിച്ചാല് നമ്മള് എല്ലാരും പോകണം തിന്ടു മോനെ
ടിന്റു മോന് : ദൈവം തമ്പുരാന് മോളീന്ന് വിളിച്ചാല് "മോളി" മാത്രം പോയാല് പോരെ അച്ചോ...
അപ്പന്: പരീക്ഷക്ക് നീ തൊട്ടാല് പിന്നെ എന്നെ അപ്പാ എന്ന് വിളിച്ചുപോകരുത്...
കുറച്ചു ദിവസം കഴിഞ്ഞു...
അപ്പന്: എന്തായടാ റിസള്ട്ട്?
ടിന്റുമോന് : അളിയാ ... സോറിഡാ.. 5 വിഷയങ്ങളില് തോറ്റു പോയി മച്ചൂ...
ടീച്ചര്: ആറില് അഞ്ചു പോയാല് എന്ത് കിട്ടും?
ടിന്റു മോന്: അന്ച്ചുവിന്റെ ശവം കിട്ടും ടീച്ചറെ അവള്ക്കു നീന്താന് അറിയില്ല
Best Joke on Dec 25 2009
കേരള പോലീസിന് ഒരെല്ല് കൂടുതലോ?
പോലീസിന് ഒരെല്ല് കൂടുതലാണന്ന് പറഞ്ഞ് പത്രങ്ങളില് വന്ന വാര്ത്തയാണ്. മന്ത്രി പോലീസ് എന്ന് എഴുതിയപ്പോള് ഒരെല്ല് കൂടിപോയതാണ് പ്രശ്നമായതും ഒരെല്ല് കൂടുതലാണന്ന് പറഞ്ഞ് പത്രങ്ങളൊക്കെ വാര്ത്തയാക്കിയതും. നമ്മുടെ പോലീസ് പാവമാണന്ന് ടിന്റുമോന് അറിയാം. കള്ളന്മാരെപിടിക്കാന് നേരം നമ്മുടെ പോലീസിന് എല്ലുതന്നെയില്ലന്നാണ് എല്ലാവരും പറയുന്നത്. ഹെല്മറ്റ് ഇല്ലാത്തവരെ പിടികാന് റോഡിലോട്ട് ഇറങ്ങിയാല് പോലീസിന് ഒരെല്ല് കൂടുതലും ആവും .. മന്ത്രി അധികത്തില് ഇട്ടുകൊടുത്ത എല്ല് ഊരാന്മറ്റൊരാള് വന്നു. എല്ല് മാറ്റിയപ്പോള് 'POLLICE' 'POL ICE' ആയി..
മുകളിലെ ഫോട്ടോ പത്തുപേര്ക്ക് അയച്ചു കൊടുത്താല് അപകീര്ത്തികരമായ മെയില് അയച്ചതിന് തന്നെ പോലീസ് അറസ്റ്റുചെയ്യുമോ എന്നാണ് ടിന്റുമോന് അറിയേണ്ടത് .. താന് ഈ ഫോട്ടോ അയക്കാതിരുന്നാല് ഉണ്ടായ അപകീര്ത്തി സത്കീര്ത്തിയായി മാറുമോ എന്ന് ടിന്റുമോന് അറിയില്ല.ഏതായാലും ടിന്റുമോന് ഒന്നറിയാം തന്റെ ക്ലാസ്ടീച്ചര് ഇതുവരെ സ്കൂളിന്റെ പേര് തെറ്റിച്ചെഴുതിയിട്ടില്ല.....
